ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ ഈ മാസം 20-നാണ് ബ്രാൻഡിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ ആയി A74 5ജിയെ അവതരിപ്പിച്ചത്. 17,990 രൂപയാണ് ഒപ്പോ A74 5ജിയുടെ വില. അതെ സമയം ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ പട്ടം ഈ മാസം 22-ന് വില്പനക്കെത്തിയ റിയൽമി 8 5ജിയ്ക്കാണ് (14,999 രൂപ). എന്നാൽ ഒപ്പോ വിട്ടു കൊടുക്കാൻ തയ്യാറല്ല. A53s 5ജിയാണ് ഒപ്പോ പുതുതായി വില്പനക്കെത്തിച്ചിരിക്കുന്നത്. 14,990 രൂപ മുതലാണ് ഒപ്പോ A53s 5ജിയുടെ വില.
6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,990 രൂപ എന്നിങ്ങനെയാണ് ഒപ്പോ A53s 5ജിയുടെ വില. മെയ് മാസം രണ്ടാം തിയതി മുതൽ ഫ്ലിപ്കാർട്ട് വഴിയാണ് ഒപ്പോ A53s 5ജിയുടെ വില്പന ആരംഭിക്കുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒപ്പോ A53s 5ജി വാങ്ങുമ്പോൾ 1,250 രൂപയുടെ ഡിസ്‌കൗണ്ടും, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 5ശതമാനം ഡിസ്‌കൗണ്ടും ക്രമീകരിച്ചിട്ടുണ്ട്.