ജി.എസ്.ടി പരസ്യങ്ങള്‍ക്ക് കേന്ദ്രം ചെലവാക്കിയത് 132 കോടി രൂപയെന്ന്

gst

ന്യൂഡല്‍ഹി: ജി എസ് ടി നടപ്പാക്കിയപ്പോള്‍ അച്ചടി മാധ്യമങ്ങളിലെ പരസ്യ പ്രചാരണങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 132 കോടി രൂപ. വിവരാവകാശ നിയമ പ്രകാരം കേന്ദ്ര വാര്‍ത്ത വിനിമയ വകുപ്പ് നല്‍കിയ മറുപടിയിലാണ് ഈ ഭീമന്‍ തുക ചെലവഴിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ജി എസ് ടിയുടെ ഗുണഗണങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് അമിതാഭ്ബച്ചനെ ബ്രാന്‍ഡ് അംബാസഡറായും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ഔട്‌ഡോര്‍ പബ്ലിസിറ്റിക്ക് മാത്രം ചെലവഴിച്ചത് അഞ്ചു കോടി രൂപയാണ്. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നാണ് മറുപടിയില്‍ പറയുന്നത്. ഈ ചോദ്യത്തിനുള്ള മറുപടിയില്‍ ‘നില്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ജൂലൈ ഒന്നിനാണ് ജി എസ് ടി നടപ്പാക്കിയത്. എന്നാല്‍ അതിനു ആഴ്ചകള്‍ക്ക് മുമ്പ് പ്രമുഖ പത്രങ്ങളിലെല്ലാം ഫുള്‍ പേജ് പരസ്യങ്ങളാണ് നല്‍കിയത്.

Top