ന്യൂഡല്‍ഹി: ജി.എസ്.ടി വരുമാനം ഏപ്രില്‍ മാസത്തില്‍ 1 ലക്ഷം കോടി കവിഞ്ഞതായി ധനമന്ത്രാലയം. ആദ്യമായാണ് ജി.എസ്.ടി വരുമാനം 1 ലക്ഷം കോടി കടക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ 18,652 കോടി സന്റെറല്‍ ജി.എസ്.ടിയായും 25,704 കോടി സ്‌റ്റേറ്റ് ജി.എസ്.ടിയുമായാണ് പിരിച്ചെടുത്തിരിക്കുന്നത്. 50,548 കോടി ഇന്റഗ്രേറ്റഡ് ജി.എസ്.ടിയായും പിരിച്ചെടുത്തു. സെസ് ഇനത്തില്‍ 8,554 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ജി.എസ്.ടി നികുതി പിരിവ് റെക്കോര്‍ഡിലെത്തിക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിന്ദിക്കുകയും ചെയ്തു.