gst-bill-in-parliament

Indian-parliament

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ജിഎ സ് ടി ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര ജി എസ് ടി, കേന്ദ്രഭരണപ്രദേശ ജി എസ് ടി, കേന്ദ്ര-സംസ്ഥാന സംയോജിത ജി എസ് ടി, നഷ്ടപരിഹാര ബില്‍ എന്നിവയിലാണ് ചര്‍ച്ച.

ഈ ബില്ലുകള്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു. നാല് ബില്ലുകളിലും പ്രതിപക്ഷം ഭേദഗതികള്‍ നിര്‍ദേശിക്കും. രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ നബാര്‍ഡ് നിയമപരിഷ്‌കരണ ബില്ലും ഇന്ന് ചര്‍ച്ചയാകും.

Top