ആലപ്പുഴ: രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി)യിന്മേല്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അകറ്റണമെന്ന് ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ .
ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് വന്‍തോതില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകും. ഇത് സാധാരണക്കാരന്റെ ജീവിതച്ചെലവ് വര്‍ദ്ധിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം.
കൂടാതെ ചെറുകിട വ്യാപാര വ്യവസായ മേഖലയെ സംരക്ഷിക്കാനും സാങ്കേതികമായി സഹായിക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ചെറുകിട കരാര്‍ മേഖലകളല്‍ കോമ്പൗണ്ടിങ് സമ്പ്രദായം നിലനിര്‍ത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.