ജി.എസ്.ടി നേട്ടം കൈമാറാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തോമസ് ഐസക്

thomas-issac

കോഴിക്കോട്: ജി.എസ്.ടിയില്‍ നിന്ന് ലഭിച്ച നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത കമ്പനികള്‍ക്കെതിരായി കേരളം ഈ മാസം കേന്ദ്രത്തിന് പുതിയ പരാതി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യത്തെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ മടക്കിയ സാഹചര്യത്തിലായിരുന്നു പുതിയ പട്ടിക സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

ഒപ്പം സംസ്ഥാനത്ത് ഒറ്റ നമ്പര്‍ ലോട്ടറി മാഫിയയെക്കുറിച്ചുളള പൊലീസ് അന്വേഷണത്തില്‍ താന്‍ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു. ചരക്ക് സേവന നികുതി നടപ്പായതോടെ സംസ്ഥാനത്ത് 85 ശതമാനത്തോളം ഉല്‍പ്പന്നങ്ങളുടെയും നികുതി കുറഞ്ഞെങ്കിലും ഈ നേട്ടം കോര്‍പ്പറേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ല.

എന്നാല്‍ ജി.എസ്.ടി നിയമപ്രകാരം ഇത് തെറ്റാണെങ്കിലും ഇത്തരം കമ്പനികള്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കാറില്ല. ഇത്തരം കമ്പനികളുടെ പട്ടിക കേരളം നല്‍കിയെങ്കിലും ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞ് കേന്ദ്രം മടക്കി. ഈ സാഹചര്യത്തില്‍ സകല പഴുതുകളും അടച്ചാണ് കേരളം പുതിയ പട്ടിക നല്‍കാന്‍ ഒരുങ്ങുന്നത്.

Top