ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ നാളെ അര്‍ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനം ബഹിഷ്‌കരിക്കുന്നതായി കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് സത്യവ്രത് ചതുര്‍വേദിയാണ് ഇക്കാര്യം അറിയിച്ചത്.
സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ജിഎസ്ടി സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ മണ്ടത്തരമാണ് ജിഎസ്ടി എന്നു പറഞ്ഞു കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിക്കുന്നതായി അറിയിച്ചത്.