തിരുവനന്തപുരം: ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താനുളള ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്.
ഒരു ശതമാനം സെസിലൂടെ കേരളത്തിന് വര്‍ഷം 500 കോടി രൂപ ലഭിക്കുമെന്നും രണ്ട് വര്‍ഷം കൊണ്ട് മൊത്തം 1000 കോടി സമാഹരിക്കാനാകുമെന്നും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്തുമെന്നും തോമസ് ഐസക് പറഞ്ഞു.
കേരളത്തിനുള്ളില്‍ പ്രളയ സെസ് പിരിക്കുന്നതിന് ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണം എന്നത് കേരളത്തിന് തീരുമാനിക്കാവുന്നതാണ്.
ദേശീയ തലത്തില്‍ സെസ് പിരിക്കുവാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിതല ഉപസമിതി തള്ളിക്കളഞ്ഞിരുന്നു.