ജി.എസ്.ടി യിലേക്ക് പുതിയ ഉത്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി : ജി.എസ്.ടി യിലേക്ക് പുതിയ ഉത്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ജൂലായില്‍ നടത്തിയ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പ്രകൃതി വാതകവും വിമാന ഇന്ധനവും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നതായിരുന്നു മുഖ്യ അജന്‍ഡയായി വന്നത്. എന്നാല്‍ അന്ന് ഇത് പരിഗണനയ്ക്കെടുത്തില്ല.

ഡിസംബര്‍ പകുതിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഈ കാര്യം പരിഗണിക്കും. നിലവില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുന്നില്ല. ആദ്യഘട്ടമെന്ന നിലയില്‍ പ്രകൃതി വാതകവും വിമാന ഇന്ധനവും ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടുവരാനാണ് ശ്രമം.

വിമാന ഇന്ധനത്തെ ജി.എസ്.ടി യുടെ കീഴില്‍ കൊണ്ടുവരുന്നത് സംസ്ഥാന വരുമാനത്തെ ബാധിക്കുന്ന കാര്യമല്ല എന്നാല്‍ പ്രകൃതി വാതകം ഉള്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തെ കാര്യമായി ബാധിക്കും.

Top