ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ഇനിമുതല്‍ ജിഎസ്ടി. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം 18 ശതമാനം നികുതിയാണ് പുതിയ സേവനങ്ങള്‍ക്ക് ചുമത്തുന്നത്.
അടുത്തയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. നിലവില്‍ വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി 25 രൂപയാണ് ഈടാക്കിയിരുന്നത്. 18 ശതമാനം ജിഎസടി ഏര്‍പ്പെടുത്തിയതോടെ ഇത് 30 രൂപയായി ഉയരും.