തിരുവനന്തപുരം : കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ദുരന്ത നിവാരണ സെസ് ഏര്‍പ്പെടുത്തുന്നതില്‍ ജി.എസ്.ടി കൌണ്‍സില്‍ തീരുമാനം ഇന്നറിയാം. മന്ത്രിതല ഉപസമിതി ശിപാര്‍ശ, കൗണ്‍സില്‍ പരിഗണിക്കും.
സംസ്ഥാനത്ത് ജി.എസ്.ടിയില്‍ രണ്ട് വര്‍ഷത്തേയ്ക്ക് ഒരു ശതമാനം വരെ സെസ് എര്‍പ്പെടുത്താമെന്നാണ് ഉപസമിതി നിര്‍ദേശം.
കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള വിദേശ വായ്പ പരിധി എത്രയെന്ന് നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്ന ആവശ്യവും ചര്‍ച്ചയാകും. ധന ഉത്തരവാദിത്ത ബില്ലിന് പുറമെയുള്ള വായ്പ ആയതിനാല്‍ കേന്ദ്രാനുമതി വേണം. ജി.എസ്.ടി കൌണ്‍സില്‍ അനുവദിച്ചാല്‍ കേന്ദ്രത്തിന് ശിപാര്‍ശ നല്‍കും.
സംസ്ഥാന സര്‍ക്കാര്‍ ലോട്ടറികളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 28 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശവും ചര്‍ച്ചക്കെത്തിയേക്കും. 50 ലക്ഷം രൂപ വരെ വിറ്റ് വരവുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കുന്നതും യോഗം പരിഗണിക്കും.