ജിഎസ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണപരമായ വഴിത്തിരിവായെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജിഎസ്ടി നിലവിൽ വന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണപരമായ വഴിത്തിരിവായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്‌ടിയെപ്പറ്റി ജനങ്ങളിൽ നിന്ന് താൻ അഭിപ്രായം തേടിയിരുന്നു. മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സഹകരണവും സംയുക്തപ്രവർത്തനരീതികളും എത്രമേൽ നല്ലതാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറുകയാണ് ജിഎസ്ടി എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപിതാവിന് ആദരം അർപ്പിച്ചുകൊണ്ട് ഓഗസ്ത് മാസം ഇന്ത്യക്ക് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന ഓർമ്മപ്പെടുത്തലും മൻ കി ബാത്തിലൂടെ മോദി നടത്തി. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. വിദേശഭരണത്തിൽ നിന്ന് മുക്തരായെങ്കിലും ദാരിദ്ര്യം, അഴിമതി. ജാതിവേർതിരിവ്, തീവ്രവാദം തുടങ്ങിയവയിൽ നിന്ന് നമ്മുടെ ജനത ഇനിയും മുക്തമായിട്ടില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇതിനു പുറമെ ഇന്ത്യൻവനിതാ ക്രിക്കറ്റ് ടീമിന് രാജ്യം നൽകിയ പിന്തുണയെ പ്രധാനമന്ത്രി പ്രകീർത്തിച്ചു.
എത്ര നന്നായി പ്രകടനം നടത്തിയാലും പരാജയപ്പെട്ടാല്‍ ടീമിനെ തള്ളിപ്പറയുക പതിവാണ്. എന്നാല്‍, ഇംഗഌിനോടേറ്റ പരാജയത്തിനു ശേഷവും കിക്കറ്റ് ടീമംഗങ്ങള്‍ക്ക് രാജ്യം നല്കിയ സ്‌നേഹവും പിന്തുണയും അഭിമാനാര്‍ഹമാണെന്നും അദ്ദേഹം മാന്‍ കി ബാത്തില്‍ അഭിപ്രായപ്പെട്ടു.

Top