ജി.എസ്.ടി. വരുമാനം കുറയുന്നു;ധനക്കമ്മി ഉയരാന്‍ സാധ്യത

gst

ന്യൂഡല്‍ഹി: ചരക്ക്‌സേവന നികുതി (ജി.എസ്.ടി.)യിലെ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം (സി.ജി.എസ്.ടി.) നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കുറഞ്ഞതായി സൂചന. കേന്ദ്ര ചരക്ക് സേവന നികുതി (സി.ജി.എസ്.ടി.)യായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സര്‍ക്കാരിനു ലഭിച്ചത് 50,400 കോടി രൂപയാണ്. സംയോജിത ചരക്ക്‌സേവന നികുതിയിലൂടെ (ഐ.ജി.എസ്.ടി.) ഇതേ കാലയളവില്‍ 42,400 കോടി രൂപയും ലഭിച്ചു.

ഓരോ പാദത്തിലും നികുതി വരുമാനത്തില്‍ 10 ശതമാനം വര്‍ധന കണക്കാക്കിയാല്‍ 51,700 കോടി രൂപയായാണ് കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം ഉയരേണ്ടത്. നികുതി വരുമാനത്തിലുണ്ടാകുന്ന കുറവ് 2018-19 ല്‍ ലക്ഷ്യം വച്ചിരിക്കുന്ന ധനക്കമ്മി ഉയര്‍ത്താന്‍ ഇടയാക്കും.

Top