ജി എസ് ടി ; ഫസ്റ്റ് ക്ലാസ്, ഏ സി യാത്രാ നിരക്ക് കൂട്ടി ഇന്ത്യന്‍ റെയില്‍വെ

ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജി എസ് ടി യുടെ ഭാഗമായി റെയില്‍വെ യാത്രാ നിരക്ക് ഉയരും. ഫസ്റ്റ് ക്ലാസ്, ഏ സി യാത്രാ നിരക്കാണ് വര്‍ധിക്കുന്നത്.

ചരക്ക് സേവന നികുതി വരുന്നതിന്റെ ഭാഗമായി രാജ്യത്തെ വാഹന വിപണിയിലും നിരക്കുകള്‍ക്ക് വ്യത്യാസം വന്നിട്ടുണ്ട്.

നേരത്തെ 66 ഇനങ്ങളുടെ ചരക്കു സേവന നികുതി കുറച്ചതായി ജി എസ് ടി കൗണ്‍സില്‍ അറിയിച്ചിരുന്നു.

100 രൂപക്ക് താഴെയുള്ള സിനിമാ ടിക്കറ്റുകള്‍, ഇന്‍സുലിന്‍, സ്‌കൂള്‍ ബാഗുകള്‍, കമ്പ്യൂട്ടര്‍ പ്രിന്റര്‍, അച്ചാര്‍ പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ മുതലായവയുടെ നികുതിയാണ് കുറച്ചിട്ടുള്ളത്.

Top