ജി.എസ്.ടി.; പ്രയോജനം ഉപഭോക്താക്കളിലെത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

കൊച്ചി: ജി.എസ്.ടി.യുടെ പ്രയോജനം ഉപഭോക്താക്കളിലേക്കെത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം. മരുന്നുകളുടെ വിലനിയന്ത്രിക്കുന്ന ദേശീയസമിതി വിശദമായ ഉത്തരവിറക്കാത്തപക്ഷം ജി.എസ്.ടി.യുടെ പ്രയോജനം ഉപഭോക്താക്കളിലേക്കെത്തില്ലെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

ജീവന്‍ രക്ഷാമരുന്നുപട്ടികയിലെ മരുന്നുകള്‍ക്ക് അഞ്ചുശതമാനമാണ് നിശ്ചയിക്കപ്പെട്ട നിരക്ക്. നിലവിലിത് കേരളത്തില്‍ 18 ശതമാനത്തോളം വരും. ഈ വിഭാഗത്തിലെ മരുന്നുകള്‍ വിലനിയന്ത്രണമുള്ളവയായതിനാല്‍ നിരക്കുപുതുക്കാന്‍ ദേശീയ ഔഷധ വിലനിയന്ത്രണസമിതിയുടെ നടപടികള്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം സംസ്ഥാനത്ത് ഇപ്പോള്‍ ചുമത്തുന്ന അഞ്ചുശതമാനം നികുതിമാത്രമാകും ഒഴിവാകുക.

ആയിരത്തോളം രാസമൂലകങ്ങളാണ് വിലനിയന്ത്രണത്തിലുള്ളത്. ഇവയോരോന്നും വിശദമായി പരിശോധിച്ച്‌ വില പുനര്‍നിര്‍ണയിക്കുന്നത് വളരെ ശ്രമകരമായ ജോലിയാണ്.

ഇപ്പോഴത്തെ നിയമമനുസരിച്ച്‌ വിപണിസാന്നിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുക. ജി.എസ്.ടി.യുടെ പ്രയോജനം ഉപഭോക്താക്കളിലേക്കെത്തണമെങ്കില്‍ ചെലവിന്റെ മാനദണ്ഡം വരണം.

ഔഷധനിര്‍മാണത്തിനാവശ്യമായ ജൈവഘടകങ്ങള്‍ക്ക് (ആക്ടീവ് ഫാര്‍മ ഇന്‍ഗ്രീഡിയന്‍സ്) 18 ശതമാനം നികുതിയേര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഇതത്യാവശ്യമാണ്. പട്ടികയ്ക്കുവെളിയിലുള്ള ഔഷധങ്ങള്‍ക്ക് 12 ശതമാനം നികുതിയാണ് വരിക.

ഇതുവരെ നികുതിയേതര വിഭാഗത്തിലുണ്ടായിരുന്ന ആയുര്‍വേദമരുന്നുകള്‍, കുത്തിവെപ്പുകള്‍ എന്നിവയൊക്കെ വരുന്നതിനാല്‍ ഇതിനെല്ലാം വില കൂടാനാണ് സാധ്യത. കോണ്ടാക്‌ട് ലെന്‍സുകള്‍, ഗ്ലൂക്കോമീറ്റര്‍, വിവിധ പരിശോധകള്‍ക്കുള്ള സ്ട്രിപ്പുകള്‍, പല്‍പ്പൊടികള്‍ എന്നിവയെല്ലാം ഈ സ്ലാബിലാണ് വരുന്നത്. കേരളത്തില്‍ ഇതിനെക്കാള്‍ നികുതി ഇവയ്ക്ക് ഇപ്പോള്‍ ഈടാക്കുന്നതിനാല്‍ വിലകുറയുമെന്നാണ് പ്രതീക്ഷ. യുനാനി, ഹോമിയോ, സിദ്ധ തുടങ്ങിയ മരുന്നുകളും ഈ വിഭാഗത്തിലാണ് വരുന്നത്. ശക്തമായ ഇടപെടലില്ലാത്തപക്ഷം പുതിയ സംവിധാനം സംസ്ഥാനത്ത് അവശ്യമരുന്നുക്ഷാമം സൃഷ്ടിക്കുമെന്ന് കേരള ഔഷധറീട്ടെയില്‍ ഫോറം ചെയര്‍മാന്‍ സനല്‍ സി. ആലപ്പുഴ പറഞ്ഞു.

അധികമായി നല്‍കിയ നികുതിത്തുക ഭാവി ഇടപാടുകളില്‍ വകവെച്ചും സ്റ്റോക്കനുസരിച്ച്‌ പുതിയവിലയില്‍ ബില്ലുകള്‍ നല്‍കിയും കമ്പനികള്‍ക്ക് പ്രശ്നം പരിഹരിക്കാം. എല്ലാമരുന്നുകളും തിരിച്ചെടുത്ത് പുതിയവ നല്‍കുകയെന്നത് പ്രായോഗികമല്ല

Top