ന്യൂഡല്‍ഹി: നികുതി കുറയ്ക്കുന്ന തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്ത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ നികുതി കുറച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
നാല്‍പ്പത് ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കാണ് കുറച്ചത്. 33 ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18ല്‍ നിന്ന് 12ഉം 5ഉം ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. ഏഴ് ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28ല്‍ നിന്ന് 18 ശതമാനവും ആക്കിയിട്ടുണ്ട്.
എന്നാല്‍, ഏതെല്ലാം ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചിരിക്കുന്നതെന്ന കാര്യം ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. ഡല്‍ഹിയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം പുരോഗമിക്കുകയാണ്.