ന്യൂഡല്‍ഹി: ജിഎസ്ടിയുടെ കീഴിലുള്ള എല്ലാ സേവന നിരക്കുകളും അറിയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്പ് പുറത്തിറക്കി.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസാണ് ആപ്പ് പുറത്തിറക്കിയത്. ജിഎസ്ടി റേറ്റ് ഫൈന്റര്‍ എന്ന പേരിലാണ് ആപ്പ്.
ഓട്ടോമൊബൈല്‍, ഷാംപൂ, തേയില തുടങ്ങി 1200ഓളം ഉല്പന്നങ്ങളുടെ നിരക്കുകള്‍ ആപ്പ് വഴി അറിയാന്‍ സാധിക്കും.
നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രം ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍.
ഉടന്‍ തന്നെ ആപ്പിള്‍, വിന്‍ഡോസ് ഫോണുകളിലേക്കും ആപ്ലിക്കേഷന്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.