കൊച്ചി: ജിഎസ്ടി നയത്തിന്റെ തിരിച്ചടി വിട്ടുമാറാതെ പച്ചക്കറി വിപണി.
സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം കേരളത്തില്‍ നിന്നുള്ള പച്ചക്കറി കയറ്റുമതിയില്‍ 30 ശതമാനം ഇടിവ്.
ചെറുകിട കയറ്റുമതിക്കാര്‍ പച്ചക്കറി ഇടപാടുകള്‍ നിര്‍ത്തിവച്ചതാണ് കയറ്റുമതിയില്‍ ഇത്രയും ഇടിവുണ്ടാകാന്‍ കാരണം.
വിമാനക്കൂലിക്ക് ഈടാക്കുന്ന 18 % ജിഎസ്ടി തിരികെ ലഭിക്കാത്തതാണ് ചെറുകിട കയറ്റുമതിക്കാരെ ബാധിച്ചത്.
സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളില്‍ നിന്നുമായി പ്രതിദിനം 265 ടണ്‍ പച്ചക്കറിയാണു കയറ്റി അയച്ചിരുന്നത്.
എന്നാല്‍ ഇപ്പോഴിത് 180–190 ടണ്‍ ആയി കുറഞ്ഞിരിക്കുകയാണ്.
10 ദിവസത്തിനുള്ളില്‍ തിരികെ നല്‍കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കഴിഞ്ഞ ജൂലൈ മുതല്‍ ഇതുവരെ അടച്ച തുകയൊന്നും തിരികെ ലഭിച്ചിട്ടില്ലെന്നു കാര്‍ഷികോല്‍പന്ന കയറ്റുമതി വ്യവസായികളുടെ സംഘടനയായ അപെക്‌സയുടെ ജനറല്‍ സെക്രട്ടറി ദില്‍ കോശി ചൂണ്ടിക്കാട്ടി.
കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പച്ചക്കറി കയറ്റി അയയ്ക്കുന്നത്. 160–170 ടണ്ണില്‍ നിന്ന് 20–30 ടണ്‍ ആയി കുറഞ്ഞു.
കാര്‍ഷികോല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെങ്കിലും ഇവ കയറ്റുമതി ചെയ്യുമ്പോള്‍ വിമാനക്കൂലിയുടെ 18% നികുതി ചുമത്തുന്നുണ്ട്.