നിലയ്ക്കൽ: സന്നിധാനത്തെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സ്ത്രീകളുടെ പ്രായം പരിശോധിച്ച് ദേവസ്വം ഗാർഡുകൾ. അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ വനിതാ ഉദ്യോഗസ്ഥരുടെ പ്രായം 50 കഴിഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവരെ പ്രവേശിപ്പിച്ചത്.
പ്രായം തെളിയിക്കുന്ന ഐഡന്റിറ്റി കാർഡുകൾ ആവശ്യപ്പെട്ട്, അതിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് നിലയ്ക്കൽ നിന്നും ഇവരെ കടത്തി വിട്ടത്. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ ജെ റീന, വെക്ടര്‍ ബോണ്‍ ഡിസീസ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നീ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുമാരാണ് സന്നിധാനത്ത് എത്തിയത്. ഇവർക്ക് 50 വയസ്സിൽ കൂടുതൽ പ്രായം ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ഇവരെ നിലയ്ക്കലിൽ നിന്ന് കടത്തി വിട്ടത്.