ഗ്വാട്ടിമല: ഗ്വാട്ടിമലയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്.. ഫ്യൂഗോ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്ന് 2000ത്തിലേറെ പേരെ ഒഴിപ്പിച്ചു.
അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഇവിടെ നിന്നുള്ള ചാരം വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും പറന്നെത്തിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. ചില സ്ഥലങ്ങളില്‍ ഗതാഗതതടസം വരെയുണ്ടായി. അന്തരീക്ഷമാകെ കറുത്ത പുകയും നിറഞ്ഞു. ചാരം വീണുകൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.