രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളിങ്ങനെ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം നിര്‍ത്തിവെച്ച രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. 200 ട്രെയിനുകളാണ് ഇന്ന് സര്‍വീസ് നടത്തുക. 1.45 ലക്ഷം യാത്രക്കാര്‍ക്കാണ് ഇതുവഴി യാത്ര സൗകര്യം ലഭിക്കുക.

കര്‍ശനമായ ആരോഗ്യ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും യാത്ര. റെയില്‍വേ സ്റ്റേഷനുകളില്‍ തെര്‍മല്‍ സ്‌കാനര്‍ പരിശോധന അടക്കം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പനി ലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരുടെ യാത്ര ഏത് സമയവും റദ്ദാക്കാന്‍ ടിടിഇ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മറ്റ് മാർഗ നിർദേശങ്ങൾ ഇങ്ങനെ

*റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ പരിശോധനക്ക് വിധേയരാകണം

*പനി ലക്ഷണമുള്ളവർക്ക് യാത്രാ വിലക്ക് *വൈകിയെത്തിയാൽ യാത്ര തടസപ്പെട്ടേക്കും

*ഫോണിൽ ആരോഗ്യ സേതു ആപ് വേണം

*പ്ലാറ്റ് ഫോം ടിക്കറ്റ് നൽകില്ല

*വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റിന് യാത്രാ വിലക്ക്

*യാത്രയിൽ മാസ്‌ക് ധരിക്കണം

*സാനിറ്റൈസർ കരുതണം

Top