ഗിന്നസ് പക്രു ചിത്രം ‘ഫാന്‍സി ഡ്രസ്സ്’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി നാളെ പുറത്ത് വിടും

ടനും സംവിധായകനുമായ ഗിന്നസ് പക്രു ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ഫാന്‍സി ഡ്രസ്സ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മെയ് 1ന് മെഗാസ്റ്റാര്‍ മമ്മൂട്ടി പുറത്തുവിടും. രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഗിന്നസ് പക്രുവിനോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

കോമഡിക്ക് പ്രാധാന്യമുള്ള ഒരു ഹ്യൂമര്‍ ത്രില്ലറാണ് ‘ഫാന്‍സി ഡ്രസ്സ്’. ‘ഫാന്‍സി സ്റ്റോറി ഓഫ് മാം ആന്‍ഡ് സണ്‍’ എന്നാണ് സിനിമയ്ക്ക് നല്‍കുന്ന ടാഗ് ലൈന്‍. നാലു പേര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒട്ടേറെ കോമഡി താരങ്ങളും എത്തുന്നുണ്ട്. മാധവ് രാമദാസന്റെ ‘ഇളയരാജ’യാണ് അജയ്കുമാര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം.

Top