ഗാന്ധിനഗര്‍: ഗുജറാത്തില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നുവെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 91 കര്‍ഷകരാണ് ആത്മഹത്യ ചെയ്‌തെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. ജംനഗര്‍ ജില്ലയില്‍ മാത്രം 48 പേരാണ് ആത്മഹത്യ ചെയ്തതെന്നാണ് സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തതും ഈ ജില്ലയിലാണെന്നാണ് കണക്കുകള്‍.
കോണ്‍ഗ്രസ് എംഎല്‍എ തേജശ്രീ ബെന്‍ പട്ടേലിന്റെ ചോദ്യത്തിനു മറുപടി പറയവേയാണ് കൃഷിമന്ത്രി ബാബു ബൊഖ്‌റിയ് ഇതു സംബന്ധിച്ച വിശദീകരണം നല്‍കിയത്. വിളനാശവും കടക്കെണിയുമാണ് ആത്മഹത്യകളുടെ പ്രധാനകാരണമെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷക ആത്മഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ കണക്കുകള്‍ ഇതാണെങ്കിലും യഥാര്‍ഥ കണക്കുകള്‍ ഇതിന്റെ ഇരട്ടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
.