പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ നടപടി: പുതിയ ശിക്ഷാ രീതിയുമായി സൂററ്റ് നഗരസഭ

ഗാന്ധിനഗര്‍: മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കതിരെ നടപടി കര്‍ശനമാക്കി ഗുജറാത്തിലെ സൂററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി ഏത്തമിടീക്കുന്നതാണ് പുതിയ രീതി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലാണ് സൂററ്റ് നഗരസഭയുടെ പുതിയ ശിക്ഷാരീതിയുള്ളത്. പൊതുസ്ഥലത്ത് തുപ്പിയ യുവാവിനെക്കൊണ്ട് ഏത്തമിടീക്കുന്നത് സൂററ്റ് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരനാണ്.

പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്താന്‍ സിസിടിവി നിരീക്ഷണവും നഗരസഭ കര്‍ശനമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പിടികൂടിയവരില്‍നിന്ന് പിഴ ഈടാക്കുകയും ഏത്തമിടീക്കുകയും ചെയ്തിരുന്നതാായും നഗരസഭാ അധികൃതര്‍ വിശദീകരിക്കുന്നു.

മാലിന്യനിര്‍മ്മാര്‍ജ്ജന പരിപാടികളുമായി ഇന്ത്യ മുന്നോട്ടുപോകുമ്പോള്‍ ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ലെന്നാണ് സൂററ്റ് നഗരസഭയുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത് അഭിയാനും രാജ്യത്ത് നടക്കുന്നുണ്ട്. ഇതിനായി വിവിധ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുകയാണ്.ഇതോടനുബന്ധിച്ച് കൂടിയാണ് നഗരസഭയുടെ പുതിയ ശിക്ഷാ രീതി

Top