അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സ് പാക്കിസ്ഥാനെ കൂട്ടുപിടിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ ആരോപണത്തെ പിന്തുണച്ച് മുഖ്യമന്ത്രി വിജയ് രൂപാനി.
ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് ജയിച്ചാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്നായിരുന്നു രൂപാനിയുടെ പരാമര്‍ശം.
അതേസമയം തോല്‍വി മുന്നില്‍ കണ്ടാണ് രൂപാനിയുടെ പടക്ക പ്രയോഗമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.