ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ഐസിയുവില്‍ കിടന്ന കോവിഡ് രോഗികളാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ നവരംഗ്പുരയിലെ ശ്രേയ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Top