ഗുജറാത്ത് തിരഞ്ഞെടുപ്പ്: 2 ശതമാനത്തോളം വോട്ടിങ്ങ് മെഷിനുകള്‍ മാറ്റി വെച്ചു

vote

ഗുജറാത്ത്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വ്യാപകമായ വോട്ടിങ്ങ് ക്രമക്കേട് ആരോപണം. വോട്ടിങ്ങ് മെഷീനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ശതമാനത്തോളം വോട്ടിങ്ങ് മെഷീനുകളെങ്കിലും മാറ്റി വയ്‌ക്കേണ്ടി വന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു.

ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച പട്ടിദായര്‍ സമുദായത്തിന്റെ ശക്തി കേന്ദ്രങ്ങളിലാണ് കൂടുതല്‍ മെഷീനുകളും കേടുവന്നത്.
ഡയമണ്ട്,വസ്ത്ര വ്യാപാര കേന്ദ്രമായ സൂറത്ത് ജില്ലയിലെ 16 മണ്ഡലങ്ങളിലും വോട്ടിങ്ങ് മെഷീന്‍ തകരാറിലായി. പട്ടിദായര്‍ സമുദായത്തിന്റെ ശക്തി കേന്ദ്രങ്ങളാണിത്.

മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം മത്സരിക്കുന്ന രാജകോട്ടിലെ വിവിധ മണ്ഡലങ്ങളെ കൂടാതെ അമറേലിയിലെ ബൂത്തുകളിലും സമാനമായ തകരാര്‍ ഉണ്ടായി. ഇതും പട്ടിദായര്‍ അനുയായികളുടെ മണ്ഡലമാണ്.

ചില വോട്ടിങ്ങ് മെഷീനുകള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന തെളിവുകള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി കളഞ്ഞു.

Top