അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു.
4.30 വരെയുള്ള സൂചനകളനുസരിച്ച് 64 ശതമാനമാണ് പോളിങ്ങ്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം അഞ്ചു മണിക്കാണ് അവസാനിച്ചത്.
എന്നാല്‍ അവസാനവട്ട കണക്കെടുപ്പില്‍ പോളിങ് ശതമാനം 70 കടന്നേക്കുമെന്നാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കുന്ന സൂചന.
ആദ്യഘട്ട വോട്ടെടുപ്പില്‍ 89 മണ്ഡലങ്ങളിലായി 977 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഈ മാസം പതിനാലിനാണ്.
പതിനെട്ടിനാണ് ഫലപ്രഖ്യാപനം.
ഇതിനിടെ സൂറത്തില്‍ 70 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.