ഗുജറാത്ത് തിരഞ്ഞെടുപ്പ് ; എണ്ണക്കമ്പനികള്‍ പാചക വാതക വിലയില്‍ മാറ്റം വരുത്തിയില്ല

gas

ഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എണ്ണക്കമ്പനികള്‍ ഡിസംബര്‍ മാസത്തില്‍ പാചക വാതക വിലയില്‍ മാറ്റം വരുത്തിയില്ല.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) തുടങ്ങിയവയെല്ലാം കഴിഞ്ഞ ജൂലൈ മുതല്‍ എല്ലാ മാസവും എല്‍പിജി വില വര്‍ധിപ്പിച്ചിരുന്നു.

2018 ഓടെ സര്‍ക്കാര്‍ സബ്‌സിഡികള്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ധന വില ഓരോ മാസവും വര്‍ദ്ധിപ്പിച്ചിരുന്നത്.

എന്നാല്‍ ഈ മാസം എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല.

ഒരു സിലിണ്ടറിന് 4.50 രൂപയാണ് കഴിഞ്ഞ മാസം വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം പാചക വാതക വില സിലിണ്ടറിന് 76.51 രൂപ വരെ ഉയര്‍ന്നിരുന്നു.

Top