അഹമ്മദാബാദ്: ഗുജറാത്തില്‍ പിന്നിലായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചു.
എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായിയിരിക്കുന്നതാണ് ഫലങ്ങള്‍.
ഹിമാചലില്‍ അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണത്തിന് ശേഷം ബിജെപി ഭരണം തിരിച്ചുപിടിക്കുകയാണ്.
അതേസമയം ഗുജറാത്തിലും ഹിമചലിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു.
രണ്ടിടത്തും സര്‍ക്കാര്‍ രൂപീകരണം ഉറപ്പിച്ചു കഴിഞ്ഞു. വളരെ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച്ച വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.