ആലപ്പുഴ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് താമരക്കുളം സ്വദേശി ഗോപിനാഥ പിള്ള (75) ചേര്‍ത്തല വയലാറില്‍ വാഹനാപകടത്തില്‍ മരിച്ചു. സഹോദരനൊപ്പം കൊച്ചിയിലേക്കു പോകുമ്പോഴാണ് അപകടം. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ദീര്‍ഘകാലം നിയമ നടപടിയുമായി ഗോപിനാഥ പിള്ള മുന്നോട്ടു പോയിരുന്നു.