ന്യൂഡല്‍ഹി: ഗുജറാത്ത് കലാപകാലത്ത് തകര്‍ക്കപ്പെട്ട പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പണം നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി.
ഇതിനെ തുടര്‍ന്ന്, ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
നികുതി പണം മതകാര്യങ്ങള്‍ക്ക് വിനിയോഗിക്കാനാവില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഉത്തരവ് ഇറക്കിയിരുന്നത്.
ഗുജറാത്ത് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് കോടതി നടപടി.