അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന് പുറമേ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബല്‍വന്ത് സിംഗ് രജ്പുത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
അഹമ്മദ് പട്ടേലിനെ അയോഗ്യനാക്കണമെന്നും ഇനി ആറു വര്‍ഷത്തേക്ക് രാജ്യസഭയിലേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ 46 വോട്ടുകള്‍ വീതം നേടി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിലെ അഹമ്മദ് പട്ടേല്‍ 44 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.