ഗുജറാത്ത് തീരത്ത് എണ്ണ ടാങ്കറിന് തീ പിടിച്ചു, 26 ജീവനക്കാരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി

fire

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് എണ്ണ ടാങ്കറിനു തീപിടിച്ചു. കണ്ട്‌ലയിലെ ദീന്‍ദയാല്‍ തുറമുഖത്തിനു 15 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന എംടി ഗണേശ എന്ന ടാങ്കറിലാണ് തീപടര്‍ന്നത്.

ഉടന്‍തന്നെ കോസ്റ്റ്ഗാര്‍ഡ് സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ടാങ്കറിലെ 26 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇതില്‍ രണ്ടു പേര്‍ക്കു പൊള്ളലേറ്റിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല.

30,000 ടണ്‍ അതിവേഗ ഡീസല്‍ വഹിച്ചിരുന്ന ടാങ്കറിലാണ് തീ പടര്‍ന്നത്. ഇതിന് 183 മീറ്റര്‍ നീളമാണുള്ളത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Top