അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്.
കോണ്‍ഗ്രസിനായി സിറ്റിംഗ് എംഎല്‍എ മണിഭായ് വഘേലയും ബിജെപിയ്ക്കായി വിജയ്ഭായ് ഹര്‍ക്കഭായ് ചക്രവതിയും വാദ്ഗാം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്.
ട്വിറ്ററിലൂടെയാണ് താന്‍ മത്സരിക്കുന്ന കാര്യം ജിഗ്നേഷ് മേവാനി വെളിപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് മത്സരിക്കാനുള്ള തീരുമാനവുമായി ജിഗ്നേഷ് മേവാനി എത്തിയത്.
കോൺഗ്രസ്സിനെ പരസ്യമായി പിന്തുണച്ചിരുന്നില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുകയാകും തങ്ങളുടെ ലക്ഷ്യമെന്നാണ് മേവാനി വ്യക്തമാക്കിയിരുന്നത്.
അഹമ്മദാബാദില്‍ രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കുള്ള ക്ഷണവും മേവാനി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ല, ഏതെങ്കിലും പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യാനും പറയില്ല.എന്നാല്‍ ഭരണഘടനാ വിരുദ്ധവും ദലിത്-കര്‍ഷക വിരുദ്ധവുമായ ബിജെപിയെ താഴെയിറക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മേവാനി അറിയിച്ചിരുന്നു.