ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംങ് രണ്ടു ഘട്ടമായി നടത്തും.
ഡിസംബര്‍ 9,14 തീയതികളിലായിരിക്കും പോളിംങ് നടത്തുക, വോട്ടെണ്ണല്‍ 18നും ആയിരിക്കും.
രണ്ട് ഘട്ടമായി ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ സൂചിപ്പിച്ചിരുന്നു, അടുത്ത വര്‍ഷം ജനുവരി 22 വരെ നിലവിലുള്ള നിയമസഭക്ക് കാലാവധിയുണ്ട്.
ഡിസംബര്‍ 18ന് മുമ്പ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സര്‍ക്കാരിന് പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് അവസരമൊരുക്കുന്നതാണ് കമ്മീഷന്‍ നിലപാടെന്നായിരുന്നു ആരോപണം.