ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേയ്ക്ക് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യത്തിലെ പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെയാണ് സമര്‍പ്പിക്കേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. നേരത്തെ, ഈ വിഷയത്തില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു.ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇപ്പോഴത്തെ നിര്‍ദേശം.

അമിത് ഷായും, സ്മൃതി ഇറാനിയും ലോക്സഭയിലേക്ക് തെരഞ്ഞെടുത്തിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ രണ്ട് രാജ്യസഭാ സീറ്റുകള്‍ ഒഴിവുവന്നത്. ഈ രണ്ട് സീറ്റുകളിലേക്കാണ് രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് മാത്രമെ പ്രതിനിധ്യം ഉണ്ടാവുകയുള്ളൂ എന്ന് ചുണ്ടികാട്ടിയാണ് പരേഷ് ധനാനി ഹര്‍ജി നല്‍കിയത്.

Top