ഗാന്ധിനഗര്‍: ഗുജറാത്തില്‍ പശുത്തൊഴുത്ത് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി ചികിത്സ. കൊവിഡ് രോഗികള്‍ക്ക് പ്രതിരോധ മരുന്ന് പശുവിന്റെ പാലും, മൂത്രവും നെയ്യും. ഉത്തര ഗുജറാത്തിലാണ് ‘വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കോവിഡ് ഐസൊലേഷന്‍ സെന്റര്‍’ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തു.
രാജാറാം ഗോശാല ആശ്രമമാണ് പുതിയ ശ്രമത്തിന് തിരികൊളുത്തിയിരിക്കുന്നത്. മെയ് അഞ്ച് മുതല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പശുത്തൊഴുത്ത് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ഇപ്പോള്‍ ഏഴ് കോവിഡ് രോഗികള്‍ ഉണ്ട്. ഐസലേഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഗോശാലയ്ക്ക് പ്രത്യേക അനുമതി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.
പഞ്ജഗവ്യ ആയുര്‍വേദ തെറാപ്പി, ഗോമൂത്രത്തില്‍ നിന്നുള്ള ‘ഗോ തീര്‍ഥ’ എന്നിവയാണ് ഇവിടത്തെ പ്രധാന ചികിത്സ. ലോകത്തെവിടെയും കൊവിഡില്‍ നിന്ന് മുക്തി നേടാന്‍ ഗോമൂത്രം സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമമാണ് ആശ്രമം നടത്തുന്നതെന്ന് സൂചനകളുണ്ട്.