ഗുജറാത്തില്‍ കൊവിഡ് മരണ നിരക്കില്‍ കൃത്രിമം

ഗാന്ധിനഗര്‍: കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ പുറത്തുവിട്ട മരണ നിരക്കില്‍ കൃത്രിമം നടന്നിട്ടുള്ളതായി ഗുജറാത്തിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത് സര്‍ക്കാര്‍ പുറത്തു വിട്ട മരണ നിരക്കില്‍ പ്രകാരം മാര്‍ച്ച് മുതല്‍ മെയ് 10 വരെ 4218 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. എന്നാല്‍ 71 ദിവസത്തിനുള്ളില്‍ 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഔദ്യോഗികമായി വിതരണം ചെയ്തതായി മാധ്യമങ്ങള്‍ പറയുന്നു. 65,085 എണ്ണത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പലയിടങ്ങളിലും സമാനമാണ് കണക്കുകള്‍ പുറത്തുവരുന്നത്. സര്‍ക്കാര്‍ മരണത്തെ കുറച്ച് കാണിക്കുന്നതായും,ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം മരണങ്ങള്‍ ഗുജറാത്തില്‍ സംഭവിച്ചിരിക്കാമെന്നും അക്ഷേപമുണ്ട്.

Top