ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. രഥന്‍പൂരില്‍ ബിജെപിക്കുവേണ്ടി മത്സരിക്കുന്നത് ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അല്‍പേഷ് ഠാക്കൂര്‍ ആണ്.

രാഹുല്‍ഗാന്ധിയെ വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും ആരോപിച്ച് അല്‍പേഷ് കഴിഞ്ഞ ജുലൈയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഒക്ടോബര്‍ 21-നാണ് ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ്. 24-ന് വോട്ടെണ്ണല്‍ നടക്കും.

Top