ഗുജറാത്തിൽ വീണ്ടും അധികാരം ലഭിച്ചാൽ ഭീകരവാദ വിരുദ്ധ സെൽ രൂപീകരിക്കും: ബിജെപി

അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും അധികാരം ലഭിച്ചാൽ ഭീകരവാദ വിരുദ്ധ സെൽ രൂപീകരിക്കുമെന്ന് ബിജെപി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും, 20 ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്നും വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക ബിജെപി പുറത്തിറക്കി. ഗുജറാത്തിൽ ഏഴാം തവണയും അധികാരം നേടുന്ന ബിജെപി വൻ വാഗ്ധനങ്ങളാണ് പ്രകടന പത്രികയിൽ മുന്നോട്ട് വക്കുന്നത്.

ഈകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് ഒരു ലക്ഷം സർക്കാർ ജോലികൾ, സംസ്ഥാനത്ത് 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബിജെപി പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ഗ്രാമീണ മേഖലയിൽ പ്രകടമായ ഭരണ വിരുദ്ധ വികാരം തിരിച്ചറിഞ്ഞു.

പാവങ്ങൾക്ക് പ്രത്യേക ഫണ്ട്, കാർഷിക മേഖലക്ക് 10,000 കോടി രൂപയുടെ നിക്ഷേപം ജലസേചന ശൃംഖലക്കായി 25,000 കോടി രൂപയുടെ നിക്ഷേപം തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ട് വക്കുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ധയുടെ സാന്നിധ്യത്തിൽ, നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടിൽ, സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ എന്നിവർ പങ്കെടുത്തു.

Top