ന്യൂഡല്‍ഹി: രാജ്പഥ് നവീകരിക്കാനുള്ള കരാര്‍ അഹമ്മദാബാദ് ആസ്ഥാനമായ കമ്പനിക്ക്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌സിപി ഡിസൈന്‍ ആന്റ്പ്ലാനിങ് ആന്റ് മാനേജ്മെന്റ് പ്രൈവറ്റ് കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ബിജെപിയുടെ ന്യൂഡല്‍ഹി ആസ്ഥാനം നവീകരിച്ചതും സബര്‍മതി നദീപരിസര പ്രദേശ നവീകരണ ചുമതലയും ഇതേ കമ്പനിക്കായിരുന്നു.
രാജ്പഥിന്റെ നവീകരണം, 2020ഓടുകൂടി പാര്‍ലമെന്റ്ഹൗസിന്റെ പുനരുദ്ധാരണം അതല്ലെങ്കില്‍ പുതിയ കെട്ടിടനിര്‍മ്മാണം ഇവയോടനുബന്ധിച്ച ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിവയാണ്പദ്ധതിയിലുള്‍പ്പെടുന്നത്.
പദ്ധതിയുടെ കരാര്‍ നല്‍കാന്‍ 15ഓളം ആര്‍ക്കിടെക്ടുമാരെ സര്‍ക്കാര്‍ പ്രതിനിധികള്‍ കണ്ട് 24 നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഐഎന്‍ഐ ഡിസൈന്‍ സ്റ്റുഡിയോ അഹമ്മദാബാദ് സിപി കുക്രജ ആര്‍കിടെക്ട്സ് എന്നിവരുടെ നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ എച്ച്‌സിപിക്ക് കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.