വിശാഖപട്ടണം: ഗുലാബ് ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ രണ്ട് മരണം. അപകടത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ശ്രീകാകുളത്ത് നിന്ന് കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
95 കി.മീ വേഗതയോടെ ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ആന്ധ്രയിലെ കലിംഗപട്ടണം ഒഡീഷയിലെ ഗോപാല്‍പുര്‍ തീരം കടക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ പ്രദേശത്തുള്ളവര്‍ മാറിതാമസിക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ കാറ്റ് 100 കി.മീ വരെ വേഗത കൈവരിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.