തിരുവനന്തപുരം: പ്രസിദ്ധ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി കേരളത്തില്‍. ഇടത് സാംസ്‌കാരിക സംഘടനയായ സ്വരലയയാണ് ഗുലാം അലിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
ജനുവരി 15 തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് പരിപാടി നടത്തുകയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അറിയിച്ചു. പരിപാടിയുമായി ഡിവൈഎഫ്‌ഐയും സഹകരിക്കും. രണ്ട് വേദികളാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മൂന്നാമതൊരു വേദികൂടി പരിഗണിക്കുന്നുണ്ട്.
നേരത്തെ തീവ്രഹിന്ദുത്വ ശക്തികളുടെ ഭീഷണിയെ തുടര്‍ന്ന് മുംബൈ, ദില്ലി,ലഖ്‌നൗ എന്നീ നഗരങ്ങളിലെ പരിപാടികള്‍ ഗുലാം നബി ഉപേക്ഷച്ചിരുന്നു. സ്ഥിതി അനുകൂലമാണെങ്കില്‍ മാത്രമേ ഇന്ത്യയില്‍ ഇനി പരിപാടി അവതരിപ്പിക്കൂവെന്ന് ഗുലാം അലി നേരത്തെ അറിയിച്ചുരുന്നു.
മുംബൈയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേവന പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് സ്വരലയയും ഡിവൈഎഫ്‌ഐയും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പരിപാടിക്കെത്താമെന്ന് ഗുലാം അലി സമ്മതിച്ചത്.