ലക്‌നോ: ഹിന്ദുക്കളായ പല കോണ്‍ഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാറില്ലെന്ന പരാതിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോയെന്ന ഭയമാണ് ചിലര്‍ക്ക്. ഇതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാത്തതെന്നും അദ്ദേഹം പറഞ്ഞു.
അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നടന്ന ചടങ്ങിലാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയിലെ ചില ഹിന്ദു സഹോദരങ്ങള്‍ തന്നെ പ്രചാരണത്തിന് വിളിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസുകാരനായിരുന്നപ്പോള്‍ രാജ്യത്തുടനീളമുള്ള മിക്ക ഹിന്ദു നേതാക്കളും തന്നെ പ്രചാരണത്തിന് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.