അരനൂറ്റാണ്ട് നീളുന്ന കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ഗുലാം നബി ആസാദ്

ദില്ലി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാജിവച്ചത്. കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവാണ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജി 23 ഗ്രൂപ്പിന്റെ നേതാവായിരുന്നു ഇദ്ദേഹം.

പാർട്ടിയിൽ നിന്ന് പിൻവാങ്ങുന്നത് ഹൃദയവോദനയോടെയെന്ന് സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ഗുലാം നബി ആസാദ് പറഞ്ഞു. പാർട്ടിയിൽ നിന്ന് അദ്ദേഹം ഇറങ്ങിയത് കലപക്കൊടി ഉയർത്തിയ ശേഷമാണ്. രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. പാർട്ടിയിലെ കൂടിയാലേചന സംവിധാനത്തെ രാഹുൽ ഗാന്ധി തകർത്തുവെന്നാണ് ഗുലാം നബി രാജിക്കത്തിൽ ആരോപിച്ചത്. മുതിർന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ ഒതുക്കി. പക്വതയില്ലാത്ത പെരുമാറ്റമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ടുനൽകിയെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

Top