ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഗൾഫ് രാജ്യങ്ങൾ

ദുബായ്: ഇറാനുമായി വിവിധ ഘട്ടങ്ങളിൽ അവസാനിപ്പിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഗൾഫ് രാജ്യങ്ങൾ. ഗൾഫ് മേഖലയിൽ യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശമാണ് പുതിയ നീക്കത്തിലൂടെ രാജ്യങ്ങൾ നൽകുന്നത്. യുഎഇ, കുവൈത്ത് എന്നിവയ്ക്കു പിന്നാലെ സൗദിയും ഇറാനു നേരെ സൗഹൃദത്തിന്റെ കരം നീട്ടുകയാണ്. ഇറാനെതിരെ അറബ് രാജ്യങ്ങളുടെ സൈനിക സഖ്യമുണ്ടാക്കാൻ യുഎസ് നീക്കം നടത്തുന്നതിനിടെയാണിത്.

ഹൂതി വിമതരുടെ ആക്രമണത്തിന്റെ പേരിൽ അവസാനിപ്പിച്ച നയതന്ത്ര ബന്ധം യുഎഇ പുനഃസ്ഥാപിച്ചെങ്കിലും തർക്കങ്ങൾ പരിഹരിച്ചതായി സൂചനയില്ല. ഭാവിയിൽ ഇന്ധന ശേഖരത്തിലുണ്ടാകാവുന്ന കുറവും ഇറാനിലെ ഇന്ധന ലഭ്യതയും രാജ്യങ്ങളെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മേഖലയിലെ പ്രധാന രാജ്യമാകുന്നതിന്റെ ഭാഗമായി നയങ്ങളിലും നിലപാടിലും അടിമുടി മാറുന്ന സൗദി, ഇറാനുമായി സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.

Top