വാഷിംഗ്ടണ്‍: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരായി സ്വീകരിക്കുന്ന നടപടികള്‍ മയപ്പെടുത്തണമെന്ന് അമേരിക്ക.
വിവിധ മേഖലകളിലെ ഉപരോധം സാധാരണ ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത് എന്നും അതിനാല്‍ നടപടി മയപ്പെടുത്തണെമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണാണ് ആവശ്യപ്പെട്ടത്.
സാധാരണക്കാരുടെ ദുരിതവും വ്യാപാരത്തിലുണ്ടാകുന്ന ഇടിവും യുഎസിന്റെ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ടെന്നും ടില്ലേഴ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഖത്തര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയതോതില്‍ സഹായം നല്‍കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെയാണ് ടില്ലേഴ്‌സണ്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്.