ദോഹ: ഗള്‍ഫില്‍ വേനലവധിക്ക് തുടക്കം കുറിച്ച സാഹചര്യത്തില്‍ വിമാന ടിക്കറ്റിന്റെ നിരക്കും വര്‍ധിച്ചിരിക്കുകയാണ്. വേനലവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് പതിവുപോലെ ഇരട്ടിയിലധികമായിരിക്കുകയാണ്. സാധാരണ നിരക്കില്‍ നിന്നും നാലിരട്ടി വരെ കൂടിയിരിക്കുകയാണ്.
കൂടാതെ അവധിയോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ തിരക്കും കൂടിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തുടങ്ങിയ തിരക്ക് അടുത്തമാസം പകുതി വരെ നീളും എന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. അവധി തുടങ്ങിയതോടെ പ്രവാസിമലയാളികള്‍ അടക്കമുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു തുടങ്ങി. എന്നാല്‍ വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാവാതെ അവധിക്കാലം അവിടെ തന്നെ കഴിച്ചുകൂട്ടുന്ന പ്രവാസികളും ധാരാളമാണ്.