ഗള്‍ഫിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികളെ വലച്ച് വിമാനക്കമ്പനികള്‍

കൊച്ചി: സെപ്റ്റംബര്‍ ആദ്യം ഗള്‍ഫിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാനക്കമ്പനികളുടെ ടിക്കറ്റ് വര്‍ധനവ്.

കേരളത്തില്‍നിന്നുള്ള ടിക്കറ്റ് നിരക്കില്‍ ആറിരട്ടിവരെ വര്‍ധനവാണ് വിമാന കമ്പനികള്‍ വരുത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഗള്‍ഫിലേക്ക് മടങ്ങണമെങ്കില്‍ 30,000 മുതല്‍ ഒരുലക്ഷം രൂപവരെ വേണ്ടിവരും.

ചരിത്രത്തിലെ തന്നെ ഏറ്റവുംവലിയ വര്‍ധനയാണിതെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്.

അതേസമയം, ഓണക്കാലത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കിയിരുന്നു.

ഓഗസ്റ്റ് 28നുശേഷം കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നറിയിച്ച് എയര്‍ അറേബ്യ വ്യോമയാന മന്ത്രാലയത്തിനും കത്ത് നല്‍കി.

Top